സൽമാനെയും സീഷനെയും കൊല്ലുമെന്ന് ഭീഷണി; 20കാരൻ അറസ്റ്റിൽ
കൊലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിക്കും നടൻ സൽമാൻ ഖാനും നേരെ വധ ഭീഷണി ഉയർത്തിയ സംഭവത്തിൽ 20കാരൻ അറസ്റ്റിൽ. മുംബൈ പൊലീസ് നോയിഡയിൽ വച്ചാണ് ഗുർഫാൻ ഖാൻ എന്നയാളെ കസ്റ്റഡിയിലെടുത്തത്. പണം നൽകിയില്ലെങ്കിൽ സൽമാൻ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷൻ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.


+ There are no comments
Add yours