ജീവിതത്തിന് കഥയുള്ള വരാകണം മനുഷ്യർ : ആർ ജെ മാഞ്ഞുകുട്ടി
തൃശ്ശൂർ: “ജീവിതത്തിന് കഥയുള്ള വരാകണം മനുഷ്യർ. സ്വപ്നങ്ങളും പരാജയങ്ങളുമാണ് ഒരാളെ ലക്ഷ്യത്തിലേയ്ക്ക് നയിക്കുക” എന്ന് റേഡിയോ അവതാരകനായ ആർ ജെ മാത്തുക്കുട്ടി സഹൃദയ എഞ്ചിനിയറിംഗ് കോളേജിൽ ടെഡക്സ് സഹൃദയ എസ് ഇ ടി സംഘടിപ്പിച്ച ലീപ് ഓഫ് ഫയ്ത്ത് എന്ന പ്രോഗ്രാമിൽ പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു. ക്രിയാത്മകമായ ആശയ വിനിമയത്തിലൂടെ പ്രഗത്ഭരായ വ്യക്തികളെ വളർത്തിയെടുക്കുക എന്നതാണ് ലോകമെമ്പാടുമുള്ള പ്രതിഭകൾക്കും ആശയവിപ്ലവത്തിനും വേദിയൊരുക്കുന്ന TEDx ൻ്റെ പ്രധാന ലക്ഷ്യം.
സഹൃദയ എഞ്ചിനിയറിംഗ് കോളേജ് ഡയറക്ടർ ഡോ. ലിയോൺ ഇട്ടിച്ചൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സാമൂഹികം, സാങ്കേതികം, നേതൃഗുണങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രചോദനാത്മകമായ അനുഭവങ്ങൾ പങ്കുവച്ച് പ്രമുഖ റേഡിയോ അവതാരകനായ ആർജെ മാത്തുക്കുട്ടി, 1.9 മില്യൺ സബ്സ്ക്രൈബേഴ്സുള്ള Perfect Tech യൂട്യൂബർ നിതിൻ രാജ്, കാന്താരി സ്ഥാപകനും സാമൂഹിക സംരംഭകനുമായ പോൾ ക്രോണൻബെർഗ് എന്നിവരടക്കം പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകൾ നടത്തി. ക്വാഡ്രിപ്ലെജിക് എഴുത്തുകാരനും ഡിജിറ്റൽ മാർക്കറ്ററുമായ അജയ് ബാലചന്ദ്രൻ, ഓപ്ഷൻ ട്രേഡിങ് വിദഗ്ധൻ ഷിജുമോൻ ആന്റണി എന്നിവരും വേദിയിൽ സംസാരിച്ചു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത പരിപാടിയിൽ കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ആൻ്റോ ചുങ്കത്ത്, പ്രിൻസിപ്പൽ ഡോ. നിക്സൺ കുരുവിള, അസോ. ഡയറക്ടർ ഡോ. സുധ വളവി , അധ്യാപകർ എന്നിവരും പങ്കെടുത്തു. ചടങ്ങളിൽ പങ്കെടുത്തവർക്ക് സ്നേഹോപകാരങ്ങൾ നല്കി.


+ There are no comments
Add yours