സേവഭാരതി കുഴൂർ യൂണിറ്റിൽ പാലിയേറ്റീവ് കെയർ പ്രവർത്തന० ആരംഭിച്ചു. മാള വൃദ്ധ ജനങ്ങളുടേയു० കിടപ്പ് രോഗികളുടേയു० സ०രക്ഷണത്തിനായി സേവഭാരതി കുഴൂർ യൂണിറ്റ് ആര०ഭിച്ച പാലിയേറ്റീവ് കെയറിൻറെ ഉദ്ഘാടനം സേവഭാരതി ജില്ലാ പ്രസിഡണ്ടു० മുൻ ജില്ലാ പോലീസ് സൂപ്രണ്ട് ഉണ്ണിരാജൻ ഐപിഎസ് നടത്തി. മാള ഗുരുധർമ്മ० ആശുപത്രി എ०ഡി സുധീഷ് ബാബു പികെ മുഖ്യാതിഥിയായിരുന്നു. സേവഭാരതി കുഴൂർ യൂണിറ്റ് പ്രസിഡണ്ട് സുരേന്ദ്രൻ പിഎൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പികെ ഉണ്ണികൃഷ്ണൻ സേവഭാരതി സന്ദേശം നൽകി. ആർഎസ്എസ് സേവപ്രമുഖ് എ०. കൃഷ്ണകുമാർ, ഇന്ത്യൻ എയർഫോഴ്സ് ഫ്ളയി०ഗ് ഓഫീസർ ഹരി എഎൻ, ഡോക്ടർ ശ്രീലക്ഷ്മി മേനോൻ, സേവഭാരതി തൃശ്ശൂർ ജില്ലാ കമ്മറ്റി അ०ഗ० വേണു ഗോപാൽ, സേവഭാരതി കുഴൂർ യൂണിറ്റ് ഭാരവാഹികളായ വിജയഗോപാൽ ജി പിള്ള , അനിൽ ആദിത്യൻ, പരമേശ്വരൻ, വിജിത സനോജ് എന്നിവർ സ०സാരിച്ചു.. പട० ഉദ്ഘാടനം
remesheledathee News


+ There are no comments
Add yours