ആഴ്സണലിനെ സമനിലയിൽ പിടിച്ച് ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ആഴ്സണൽ-ലിവർപൂൾ മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടിയാണ് മത്സരം സമനിലയിൽ കലാശിച്ചത്. ബുക്കായോ സാക്കയും (9) മൈക്കൽ മെറീനോയും (43) ആഴ്‌സണലിന് വേണ്ടി വല കുലുക്കി. വിർജിൽ വാൻഡെയ്കും (18) മുഹമ്മദ് സലായുമാണ് (81) ലിവർപൂളിനായി ഗോൾ നേടിയത്. തോൽവിയിലേക്ക് നീങ്ങിയ മത്സരത്തിലെ അവസാന നിമിഷത്തിൽ സലയുടെ ഗോളാണ് ലിവർപൂളിന് സമനില സമ്മാനിച്ചത്.


+ There are no comments
Add yours