TVK യുടെ ആദ്യ സമ്മേളനത്തിൽ കത്തിക്കയറി വിജയ്. 120 പേർ കുഴഞ്ഞുവീണു; 2 മരണം

Estimated read time 1 min read

വിജയുടെ സമ്മേളനത്തിന് എത്തിയ 120 പേർ കുഴഞ്ഞുവീണു; 2 മരണം

നടൻ വിജയുടെ TVK യുടെ ആദ്യ സമ്മേളനം വിക്രവണ്ടിയിൽ നടക്കുകയാണ്. ഇതിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ റിപ്പോർട് ചെയ്യുന്നത്. സമ്മേളനത്തിനെത്തിയ 120 ഓളം പേർ നിർജലീകരണം കാരണം കുഴഞ്ഞു വീണു. സമ്മേളനത്തിൽ പങ്കെടുക്കാൻ പോയവരുടെ കാർ അപകടത്തിൽപ്പെട്ട് 2 പേർ മരിച്ചു. താംബരത്തിനടുത്തുണ്ടായ മറ്റൊരു അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ജനിച്ചവരെല്ലാം തുല്യരാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയിയുടെ TVKയുടെ ആദ്യ സമ്മേളനത്തിന് ആവേശത്തുടക്കം. നമ്മൾ എല്ലാവരും തുല്യരാണ്. രാഷ്ട്രീയത്തിൽ എല്ലാം മാറണം. ഇല്ലെങ്കിൽ മാറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ട് പതിനായിരക്കണക്കിന് പ്രവർത്തകരെയും ആരാധകരെയും ഇളക്കിമറിച്ചുകൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയത്തിൽ കുട്ടിയാണ്. പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു.

+ There are no comments

Add yours