പങ്കാളിയുമായുള്ള സ്വകാര്യനിമിഷങ്ങൾ ചോരാതിരിക്കാൻ അനധികൃത ഓഡിയോ, വിഡിയോ റെക്കോർഡിങ്ങുകൾ തടയാൻ ‘ഡിജിറ്റൽ കാംഡോം’ ആപ്പ് വികസിപ്പിച്ച് ജർമ്മൻ കമ്പനി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ബില്ലി ബോയ് ആണ് കാംഡോം എന്ന പേരിൽ ആപ്പ് പുറത്തിറക്കിയത്. സ്മാർട്ട്ഫോൺ കാമറകളും മൈക്രോഫോണുകളും പ്രവർത്തനരഹിതമാക്കാൻ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടാണ് ഇതിന്റെ പ്രവർത്തനരീതി. പങ്കാളിയുമായുള്ള സ്വകാര്യനിമിഷങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനരീതിയെന്ന് കമ്പനി അവകാശപ്പെടുന്നു. സ്വകാര്യദൃശ്യങ്ങൾ പങ്കാളി പ്രചരിപ്പിക്കുമോ എന്ന ഭയവും വേണ്ട. ഇതും തടയുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.


+ There are no comments
Add yours