റയൽ മഡ്രിഡിനെ  തകർത്തെറിഞ്ഞ് ബാർസിലോണ.

Estimated read time 0 min read

സ്വന്തം ഗ്രൗണ്ടിൽ തരിപ്പണമായി റയൽ: വീഡിയോ

ആരാധകർ കാത്തിരുന്ന എൽ ക്ലാസിക്കോയിൽ റയൽ മഡ്രിഡിനെ അവരുടെ തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ തകർത്തെറിഞ്ഞ് ബാർസിലോണ. എതിരില്ലാത്ത 4 ഗോളുകൾക്കാണ് ബാഴ്സയുടെ ജയം. ലെവൻഡോവ്സ്കി ഡബിളടിച്ചപ്പോൾ ലമീൻ യമാൽ, റാഫീഞ്ഞ എന്നിവർ ഓരോ ഗോൾ നേടി. പൊട്ടിപ്പൊളിഞ്ഞ റയൽ പ്രതിരോധമാണ് തോൽവിയും ആഘാതം കൂട്ടിയത്. റയലിന്റെ സീസണിലെ ആദ്യ തോൽവിയാണ്. 30 പോയന്റുമാണ് ബാഴ്സയാണ് ലീഗിൽ ഒന്നാമത്. 24 പോയന്റുമായി റയൽ രണ്ടാമതാണ്.

+ There are no comments

Add yours