സിനിമാ-രാഷ്ട്രീയ ലോകം കാത്തിരുന്ന ദിനം!
രാജ്യമാകെ ചർച്ചയായ നടൻ്റെ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ഇന്ന് നിർണായക ദിനം. നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കും. പാർട്ടിയുടെ നയവും രീതികളും വിജയ് ഇന്ന് പ്രഖ്യാപിക്കും. 85 ഏക്കറിലെ പടുകൂറ്റൻ സമ്മേളന നഗരിയിൽ 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ച് വിജയ് പാർട്ടി പതാക ഉയർത്തും.


+ There are no comments
Add yours