കാർവാർ MLA സതീഷ് സെയിലിന് 7 വർഷം തടവ് ശിക്ഷ
അനധികൃത ഖനനക്കേസിൽ കാർവാർ എംഎൽഎയും കോൺഗ്രസുകാരനുമായ സതീശ് കൃഷ്ണ സെയിലിന് 7 വർഷം തടവ് ശിക്ഷ. ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതിന് 2010ൽ ആണ് കേസെടുത്തിരുന്നത്. കേസിൽ എംഎൽഎ ഉൾപ്പെടെ 6 പേർ കുറ്റക്കാരാണെന്ന് ബംഗളുരുവിലെ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതി വിധിച്ചു. മലയാളി ലോറി ഡ്രൈവറായ അർജുൻ കർണാടകയിൽ മണ്ണിനടിയിൽ അകപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാളികൾക്ക് സതീഷ് സെയിൽ എംഎൽഎയെ പരിചിതമായത്.


+ There are no comments
Add yours