എല്ലാം അവസാനിപ്പിക്കുന്നുവെന്ന് ‘തൊപ്പി’
വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നും എല്ലാം അവസാനിപ്പിക്കുന്നുവെന്നും കരഞ്ഞു പറഞ്ഞ് വിവാദ യൂട്യൂബർ ‘തൊപ്പി’. പിറന്നാൾ ദിനത്തിലെ യൂട്യൂബ് സ്ട്രീമിങ്ങിലാണ് തൊപ്പിയുടെ ഈ തുറന്ന് പറച്ചിൽ. ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാർഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് വീഡിയോയിൽ പറയുന്നു.


+ There are no comments
Add yours