കോട്ടയം ജില്ലയിൽ  പ്രവേശന വിലക്ക്.

Estimated read time 1 min read

പ്രവേശന വിലക്കും രാത്രിയാത്ര നിരോധനവും പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിലെ മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ന് പ്രവേശന വിലക്ക്. കനത്ത മഴയും മോശം കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവടങ്ങളിലാണ് ജില്ലാ ഭരണകൂടം ഇന്ന് പ്രവേശന വിലക്കേർപ്പെടുത്തിയത്. ഈരാറ്റുപേട്ട – വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയ്ക്ക് നിരോധനമുണ്ട്.

+ There are no comments

Add yours