പന്തീരങ്കാവ് കേസ് റദ്ദാക്കി
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി കോടതി അംഗീകരിച്ചു. തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പരാതി നൽകിയതാണെന്നും പറഞ്ഞ് ഭാര്യ രംഗത്തുവന്നതോടെ കേസ് തിരിഞ്ഞത്.


+ There are no comments
Add yours