അയോധ്യയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സുർജീത് സിങി(58)നെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം മുറിയിൽ ചോരയിൽ കുളിച്ച നിലയിലായിരുന്നുവെന്ന് അയോധ്യ പൊലീസ് പറഞ്ഞു. കാൺപൂർ സ്വദേശിയാണ് സുർജീത് സിങ്. കോട്വാലി നഗറിലെ സുരസാരി കോളനി സിവിൽ ലൈനിൽ തനിച്ചായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടൻ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. പ്രമേഹവും രക്തസമ്മർദ്ദവുമുള്ളയാളാണ് സുർജീത് എന്നും മസ്‌തിഷ്ക രക്തസ്രാവമാകാം മരണ കാരണമെന്നുമാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.


+ There are no comments
Add yours