
KSRTC ബസിൽ നിന്ന് യാത്രക്കാരന്റെ ഒന്നര കിലോ സ്വർണം കവർന്നു
ചങ്ങരംകുളത്ത് ബസ് യാത്രക്കിടെ സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി. തൃശൂർ സ്വദേശി ജിബിൻ എന്ന യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്‌ടപെട്ടത്. കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് മോഷണം നടന്നത്. തൃശൂർ ഭാഗത്തെ സ്വർണ്ണകടയിൽ വിൽപ്പനക്ക് കൊണ്ടുപോവുകയായിരുന്നു സ്വർണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


+ There are no comments
Add yours