ഇടുക്കി വിരിപാറയിൽ മിനി ബസ് മറിഞ്ഞ് അപകടം; 20 പേർക്ക് പരിക്ക്
മാങ്കുളം വിരിപാറയിൽ മിനി ബസ് മറിഞ്ഞ് അപകടം. വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. വിരിപാറ ഇല്ലിച്ചുവട് ഭാഗത്താണ് അപകടമുണ്ടായത്. റോഡിന് അരികിലായി തലകീഴായിട്ടാണ് ബസ് മറിഞ്ഞത്. വാഹനം ഇറക്കത്തിൽ നിയന്ത്രണം വിട്ടതെന്ന് സംശയമെന്ന് പൊലീസ് അറിയിച്ചു.



+ There are no comments
Add yours