ദൃശ്യം മോഡൽ…നിർമാണം നടന്ന വീട്ടിൽ ഭാര്യയെ കൊന്ന് കുഴിച്ചുമൂടി..പ്രതി പിടിയിൽ

Estimated read time 0 min read

അയർകുന്നത്ത് ബംഗാൾ സ്വദേശി ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന് പിന്നാലെയെന്ന് ഡിവൈഎസ്പി കെഎസ് അരുൺ കുമാർ. ഭാര്യ അൽപ്പനക്ക് വന്ന ഫോൺ കോളിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തലേ ദിവസവും ഫോൺ കോൾ വന്നു. ഇതിന് പിന്നാലെയാണ് കൊലപ്പെടുത്തുന്നതെന്നും ഡിവൈഎസ്‌പി പറഞ്ഞു.

നിർമാണം നടന്ന വീട്ടിലേക്ക് രാവിലെ ഭാര്യയെ എത്തിച്ചു. തുടർന്ന് കൽക്കെട്ടിൽ അൽപ്പനയുടെ തലയിടിപ്പിച്ചു. പിന്നീട് കഴുത്തുഞെരിച്ചു. മരണം ഉറപ്പിക്കാൻ കമ്പി കൊണ്ട് തലക്കടിക്കുകയും ചെയ്‌തു. ഇതിന് ശേഷം മൃതദേഹം വീടിൻ്റെ പിൻഭാഗത്ത് കുഴിച്ചിടുകയായിരുന്നുവെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി.

+ There are no comments

Add yours