ഹാൻഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററി പൊട്ടിത്തെറിച്ച് വിമാനത്തിന് തീ പിടിച്ചു; അടിയന്തരമായി ലാൻഡിംഗ്

Estimated read time 0 min read

ബാറ്ററി പൊട്ടിത്തെറിച്ച് വിമാനത്തിന് തീ പിടിച്ചു;

ഹാൻഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററി ക്യാബിനിൽ തീപിടിച്ചതിനെ തുടർന്ന് എയർ ചൈന വിമാനം ഷാങ്ഹായിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. 155 യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച ഹാങ്ഷൗവിൽ നിന്ന് സിയോളിലേക്ക് പറന്ന എയർ ചൈന വിമാനത്തിലാണ് ഭയപ്പെടുത്തുന്ന സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ലഗേജ് കമ്പാർട്ടുമെന്റിൽ യാത്രക്കാരന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന ബാറ്ററിക്ക് തീപിടിക്കുകയായിരുന്നു.


+ There are no comments

Add yours