
തമിഴ് തായ് വാഴ്ത്ത് വിവാദത്തിൽ തമിഴ്നാട്ടിൽ സർക്കാർ ഗവർണർ പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വർഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവർക്ക് തമിഴ്ജനത മറുപടി നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. കേന്ദ്രസർക്കാർ ഗവർണറെ തിരികെ വിളിക്കണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഗവർണർ പങ്കെടുത്ത പരിപാടിയിൽ തമിഴ്നാട്ടിലെ ഔദ്യാഗിക ഗാനമായ തമിഴ് തായ് വാഴ്ത്തിൽ നിന്ന് മനപ്പൂർവം ദ്രാവിഡ എന്ന പദം ഒഴിവാക്കിയെന്നാരോപിച്ച് തുടങ്ങിയ പോര് തുടരുകയാണ്. തനിക്കെതിരായ ഗവർണറുടെ വിമർശനങ്ങൾക്ക് സ്റ്റാലിൻ രൂക്ഷമായ ഭാഷയിൽ തന്നെ മറുപടി നൽകി. ഗവർണർ രാജ്ഭവനെ രാഷ്ട്രീയവത്കരിച്ചു. തമിഴ്നാടിനോട് സ്നേഹമുണ്ടായിരുന്നുവെങ്കിൽ വേദിയിൽ വച്ച് തന്നെ ഗാനം ശരിയായി പാടാൻ ആവശ്യപ്പെടണമായിരുന്നു. ഭരണഘടനാപദവിയിലിരുന്ന് വർഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവർക്ക് തമിഴ്ജനത മറുപടി നൽകുമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.



+ There are no comments
Add yours