പാലക്കാട് അഗളിയിൽ വൻ കഞ്ചാവ് വേട്ട

Estimated read time 0 min read

പാലക്കാട് അഗളിയിൽ കഞ്ചാവ് കൃഷി.സത്യക്കല്ലുമലയുടെ താഴ്വാരത്ത് 60 സെന്റ് സ്ഥലത്തായിരുന്നു കൃഷി. കൃഷി ചെയ്ത‌ പതിനായിരത്തോളം കഞ്ചാവ് ചെടികളും അന്വേഷണ സംഘം കണ്ടെത്തി നശിപ്പിച്ചു

പാലക്കാട് അഗളി പുതുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കഞ്ചാവ് കൃഷി നടത്തിയിരുന്നത്. മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് കണ്ടെത്തി. ഇതോടെ അന്വേഷണം സംഘം കഞ്ചാവ് ചെടികൾ നശിപ്പിച്ചു. കേരള തീവ്രവാദ വിരുദ്ധ സേനയും പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.

+ There are no comments

Add yours