
ബലാത്സംഗക്കേസിൽ അറസ്റ്റില്ല; സിദ്ദിഖിനെ വിട്ടയച്ചു
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യില്ല. സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നടന്ന രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ് സിദ്ദിഖിനെ വിട്ടയച്ചത്. സിദ്ദിഖ് അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ഹാജരാക്കാൻ പറഞ്ഞ രേഖകളൊന്നും സിദ്ദിഖ് ഹാജരാക്കിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.


+ There are no comments
Add yours