കൊച്ചി വാട്ടർ മെട്രോയുടെ പുതിയ ടെർമിനൽ  ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും.

Estimated read time 0 min read

കൊച്ചിക്കാർക്ക് സന്തോഷവാർത്ത

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ ടെർമിനലുകളായ മട്ടാഞ്ചേരി, വില്ലിംഗ്ഡൺ ഐലൻഡ് എന്നിവയുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മട്ടാഞ്ചേരി ടെർമിനലിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഈ 2 ടെർമിനലുകൾ കൂടി തുറക്കുന്നതോടെ കൊച്ചി വാട്ടർ മെട്രോയുടെ ആകെ ടെർമിനലുകളുടെ എണ്ണം 12 ആയി ഉയരും. കൊച്ചിയിലെ ബിസിനസ്, ടൂറിസം വികസനത്തിന് പുതിയ ടെർമിനലുകളുടെ വരവ് കൂടുതൽ ഊർജ്ജം പകരും

+ There are no comments

Add yours