കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. കേരളത്തെ സഹായിക്കാൻ താൽപ്പര്യമില്ലെങ്കിൽ അത് തുറന്ന് പറയണം. ദുരന്തത്തിൽ പെട്ടവരുടെ വായ്‌പ കേന്ദ്രം എഴുതിത്തള്ളില്ലെന്ന നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. കേന്ദ്ര നിലപാട് കോടതിയെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും അസം, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് ഇന്നലെ കൂടി പണം കേന്ദ്രം അനുവദിച്ചല്ലോ എന്നും കോടതി ചോദിച്ചു.



+ There are no comments
Add yours