ഐ.ടി. ജീവനക്കാർക്കായി ടെക്നോപാർക്കിൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എക്സ്റ്റൻഷൻ കൗണ്ടർ; ഉദ്ഘാടനം ഒക്ടോബർ ഏഴിന്

Estimated read time 0 min read

തിരുവനന്തപുരം: ഐ.ടി. മേഖലയിലെ ജീവനക്കാർക്കിടയിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടെക്നോപാർക്കിൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തനം ആരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദ്ധതി ഒക്ടോബർ 7 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും.

തിരക്കേറിയ തൊഴിൽജീവിതത്തിനിടയിലും ഐ.ടി. പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള ടെക്നോപാർക്ക് ജീവനക്കാർക്ക് അറിവിലേക്കും വായനയിലേക്കും എത്തിച്ചേരാൻ മികച്ച അവസരമാണ് ഈ സംരംഭത്തിലൂടെ ഒരുങ്ങുന്നത്. വായനശാലയോടൊപ്പം സജ്ജമാക്കിയിട്ടുള്ള ഡിജിറ്റൽ അംഗത്വ വിവരസംവിധാനം, സ്മാർട്ട് കാർഡ് സംവിധാനം, ഡിജിറ്റൽ പേയ്മെന്റ് സൗകര്യം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും.

വി. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ഐ.എ.എസ്, കെ. മോഹൻകുമാർ, സച്ചിൻ യാദവ് ഐ.എ.എസ് തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

+ There are no comments

Add yours