പുതുക്കാട് അച്ഛനെ  വെട്ടിയ കേസിൽ കൂടുതൽ വിവരം പുറത്ത്

Estimated read time 0 min read

തൃശൂർ: പുതുക്കാട് അച്ഛനെ കൊടുവാൾകൊണ്ടി വെട്ടിയെ ശേഷം വീടിന് മുകളിൽ ഒളിച്ചിരുന്ന് നാട്ടുകാരെ വട്ടം കറക്കിയ മകൻ പൊലീസിന് മുന്നിൽ കീഴടങ്ങി. നീണ്ട അഞ്ച് മണിക്കൂറിന് ശേഷമാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. മുത്രത്തിക്കര ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേക്കാടൻ വീട്ടിൽ 68 വയസുള്ള ശിവനെയാണ് മകൻ വിഷ്‌ (34) വെട്ടിയത്. കഴുത്തിന് വെട്ടേറ്റ ശിവനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.വിഷ്ണു വീട്ടിൽ മന്ത്രവാദം നടത്തിയതിന്റെറെ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പൂജാകർമങ്ങൾ നടന്നിരുന്ന മുറിയ്ക്കകത്ത് കോഴി, മദ്യം എന്നിവയും വിവിധ തരം ആയുധങ്ങളും പോലീസ് കണ്ടെത്തി. മാതാപിതാക്കളെ വീട്ടിലേക്ക് കടക്കാൻ അനുവദിക്കാതിരുന്ന വിഷ്ണു‌ 40 ദിവസത്തോളമായി ഒറ്റയ്ക്ക് താമസിച്ച് വീടിനകത്ത് ആഭിചാരക്രിയകൾ നടത്തിവരികയായിരുന്നുവെന്നാണ് സൂചന.ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. മകളുടെ വീട്ടിലായിരുന്ന ശിവൻ ലൈഫ് പദ്ധതിക്ക് പഞ്ചായത്തിൽ സമർപ്പിക്കാനുള്ള രേഖകൾ എടുക്കുന്നതിനായി ഭാര്യ ലതികയ്ക്കും ഒരു ബന്ധുവിനുമൊപ്പം വീട്ടിലെത്തിയതായിരുന്നു. എന്നാൽ മകൻ വിഷ്ണു‌ ഇവരെ വീടിനുള്ളിലേക്ക് കടക്കാൻ അനുവദിച്ചില്ല. രേഖകൾ തിരഞ്ഞിട്ടും കിട്ടാതായതോടെ അവയെല്ലാം കിണറ്റിലിട്ടതായി വിഷ്‌ണു പറഞ്ഞു.വീട്ടുകാർ നോക്കിയപ്പോൾ വസ്ത്രങ്ങളും

രേഖകളും കിണറ്റിൽ കിടക്കുന്നത് കണ്ടു.

പ്രകോപിതനായ ശിവൻ ദേഷ്യപ്പെട്ട്

വിഷ്ണു‌വുമായി വഴക്കും

വാക്കേറ്റവുമുണ്ടായി.ഇതോടെ

കൈയിലുണ്ടായിരുന്ന കൊടുവാളുകൊണ്ട്

വിഷ്ണു‌ ശിവനെ നാലുതവണ

വെട്ടിപ്പരിക്കേൽപ്പിച്ചു. ഇതിന് ശേഷം

അമ്മയെ വെട്ടാൻ ശ്രമിച്ചെങ്കിലും

കൂടെയുണ്ടായിരുന്ന ബന്ധു തടഞ്ഞു.

ഇദ്ദേഹമാണ് പൊലീസിനെയും

ആംബുലൻസിനെയും

വിളിച്ചുവരുത്തിയത്. തുടർന്ന് വിഷ്ണു

കത്തിയുമായി വീടിന്റെ മച്ചിൽ

കയറിയിരുന്നു. മച്ചിലേക്ക് ഇറങ്ങാനുള്ള

ബുദ്ധിമുട്ടും വിഷ്ണു‌ എങ്ങനെ

പ്രതികരിക്കും എന്ന് ധാരണ

ഇല്ലാത്തതുമൂലം പൊലീസ് തിടുക്കപ്പെട്ട

നടപടിക്ക് ഒരുങ്ങിയില്ല. ഏറെ നേരം

അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും

വഴങ്ങാതിരുന്നതോടെ പൊലീസും

നാട്ടുകാരും ചേർന്ന് ഇയാളെ

കീഴ്പ്പെടുത്താൻ

തീരുമാനിക്കുകയായിരുന്നു. വീടിന്റെ തട്ടിന്റെ

നാല് ജനലുകൾ പൊളിച്ച പൊലീസ്

അകത്തു കടക്കാൻ ഒരുങ്ങുന്നതിനിടെ

മച്ചിന്റെ വാതിൽ വഴി വിഷ്‌ണു ഓടിനു

മുകളിലേക്ക് ചാടി. ജീവിനൊടുക്കുമെന്ന്

ഭീഷണിയും മുഴക്കിയതോടെ നാട്ടുകാരും

പൊലീസും മുൾമുനയിലായി. പിന്നെയും

ഇയാളെ അനുനയിപ്പിക്കാൻ പൊലീസും

നാട്ടുകാരും ശ്രമം തുടർന്നു.

+ There are no comments

Add yours