കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, റിപ്പോർട്ട് പൂർത്തിയാക്കാൻ കഴിയാതെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഒരു ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിക്കാനുള്ളതുകൊണ്ടാണ് റിപ്പോർട്ട് വൈകുന്നതെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. അടുത്ത മാസം ഏഴിന് ഹൈക്കോടതി ഈ കേസ് വീണ്ടും പരിഗണിക്കും.
കോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സർക്കാർ നോക്കിനിൽക്കില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ കർശന മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലുമായി (എ.ജി) സംസാരിച്ചിട്ടുണ്ടെന്നും ഇതിൽ ഉടൻ മറുപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ ദേവസ്വം അധികൃതർ ഉൾപ്പെടെ 15 പേരാണ് ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ 13 പേർക്കെതിരെയും കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി അനിവാര്യമാണ്. എന്നാൽ, ഇതിനുള്ള അനുമതി തേടാൻ പോലും എസ്.ഐ.ടി ഇതുവരെ തയ്യാറാകാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.




+ There are no comments
Add yours