വീട്‌ കൈമാറാതെ യുഡിഎഫ്‌ സർക്കാർ; മുണ്ടക്കൈ അതിജീവിതർ പ്രക്ഷോഭത്തിലേക്ക്‌…

Estimated read time 0 min read

വീട്‌ കൈമാറാതെ യുഡിഎഫ്‌ സർക്കാർ; മുണ്ടക്കൈ അതിജീവിതർ പ്രക്ഷോഭത്തിലേക്ക്‌

കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി എൽഡിഎഫ്‌ സർക്കാർ ഒരുക്കിയ ട‍ൗൺഷിപ്പിൽ രണ്ടാംഘട്ടത്തിൽ നൽകാനുള്ള വീടുകൾ യുഡിഎഫ്‌ സർക്കാർ കൈമാറാത്തതിൽ പ്രതിഷേധിച്ച്‌ ഗുണഭോക്താക്കൾ പ്രക്ഷോഭത്തിലേക്ക്‌. വ്യാഴാഴ്‌ച ട‍ൗൺഷിപ്പിൽ സമരം ആരംഭിക്കും.മന്ത്രി ടി സിദ്ദിഖിനെ കൺവീനറാക്കി യുഡിഎഫ്‌ സർക്കാർ ട‍ൗൺഷിപ്പിനായി പുതിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചപ്പോൾ സെപ്‌തംബറിൽ മുഴുവൻ കുടുംബങ്ങൾക്കും വീട്‌ കൈമാറുമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ വീട്‌ നിശ്ചയിച്ച്‌ നൽകുന്ന നറുക്കെടുപ്പുപോലും നടത്തിയില്ല.ഗുണഭോക്തൃപട്ടിക പ്രകാരം 327 കുടുംബങ്ങളുള്ളതിൽ 149 കുടുംബത്തിനാണ്‌ രണ്ടാംഘട്ടത്തിൽ വീട്‌ നൽകേണ്ടത്‌. ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടുത്തേണ്ട അവസാനഘട്ട കുടുംബങ്ങളെ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും യുഡിഎഫ്‌ സർക്കാർ തുടർനടപടി സ്വീകരിച്ചിട്ടില്ല. 83 വീടിന്റെ ഗുണഭോക്താക്കളെ പട്ടികയിൽ ഉൾപ്പെടുത്താനുമുണ്ട്‌.ദുരന്തബാധിതരുടെ ബാങ്ക്‌ വായ്‌പകളുടെ ബാധ്യത ഗുണഭോക്തൃ കുടുംബങ്ങളുടെ പേരിൽനിന്ന്‌ ഇനിയും നീക്കാത്തതിലും പ്രതിഷേധമുണ്ട്‌. ബാങ്കുകൾക്ക്‌ നൽകാനുള്ള തുക എൽഡിഎഫ്‌ സർക്കാർ കലക്ടറുടെ അക്ക‍ൗണ്ടിലേക്ക്‌ നൽകിയിരുന്നതാണ്‌. ഭരണമാറ്റത്തിനുശേഷം ട‍ൗൺഷിപ്പിലെ പ്രവൃത്തിയും മന്ദഗതിയിലായി. രണ്ടായിരത്തി അഞ്ഞൂറോളംപേർ രാപകൽ ജോലിചെയ്‌ത ട‍ൗൺഷിപ്പിൽ തൊഴിലാളികളുടെ എണ്ണം അഞ്ഞൂറിൽ താഴെയായി. പുതിയ സർക്കാർ അധികാരത്തിലെത്തി 111 ദിവസമായിട്ടും 26 വീടിന്റെ വാർപ്പുമാത്രമാണ്‌ കഴിഞ്ഞത്‌. നിർമാണം തുടങ്ങി 320–ാം ദിനം ഒന്നാംഘട്ടമായി 178 കുടുംബങ്ങൾക്ക്‌ വീടും ഏഴ്‌ സെന്റ്‌ ഭൂമിയും എൽഡിഎഫ്‌ സർക്കാർ കൈമാറിയിരുന്നു.

+ There are no comments

Add yours