ചാക്കില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത ഉടല്‍, അട്ടപ്പാടിയില്‍ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി
അട്ടപ്പാടിയില്‍ ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്നു ചാക്കുകളില്‍ നിന്നായി രണ്ട് മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും അഞ്ചു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകള്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പ്രദേശവാസികളാണ് ചാക്കുകെട്ടുകള്‍ കണ്ടത്. പുഴയിലെ വെള്ളം താഴ്ന്നപ്പോഴാണ് ചാക്കുകെട്ടുകള്‍ കണ്ടത്. സംശയം തോന്നി നാട്ടുകാർ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോള്‍ അതില്‍ രണ്ടു തലകള്‍ കണ്ടെത്തുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി രണ്ടാമത്തെ ചാക്ക് തുറന്നപ്പോള്‍ അതില്‍ പെണ്‍കുഞ്ഞിന്റെ തലയില്ലാത്ത ഉടല്‍ കണ്ടെത്തി. മൂന്നാമത്തെ ചാക്കുകെട്ട് അഴിച്ചിട്ടില്ല. മൃതദേഹഭാഗങ്ങള്‍ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നാണ് വിവരം. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.







+ There are no comments
Add yours