വയറലാകാം…….ഇത് വയറ്റത്തടിയായി പോയല്ലോ സുഹൃത്തേ…സംരക്ഷിത പുഷ്പമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇസ്റ്റഗ്രാമിൽ, കേസെടുത്ത് വനം വകുപ്പ്…

Estimated read time 0 min read

വയറലാകാം…….ഇത് വയറ്റത്തടിയായി പോയല്ലോ സുഹൃത്തേ…
സംരക്ഷിത പുഷ്പമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇസ്റ്റഗ്രാമിൽ, കേസെടുത്ത് വനം വകുപ്പ്

ഇടുക്കി: മൂന്നാറിൽ സംരക്ഷിത പുഷ്പമായ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഇസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുക്കുമെന്ന് വനം വകുപ്പ്.മൂന്നാർ കുട്ടിയാർ സ്വദേശിക്കെതിരെയാണ് വനംവകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് പറഞ്ഞു.സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും നേരത്തെ കർഷകർ നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ട് സഞ്ചാരികൾ പൂക്കൾ പറിച്ചെടുത്തത്. പൂക്കൾ പറിച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൻ്റെ നടപടി. സംഭവത്തിൽ വനം വകുപ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം കേസെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

+ There are no comments

Add yours