മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിയ്ക്കില്ല
ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. ചിന്നിച്ചിതറിയ നിലയിലായ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റാത്ത അവസ്ഥയിലായതിനാൽ ജപ്പാനിൽ തന്നെ സംസ്കരിക്കും.
ഇരിക്കൂർ പടിയൂർ സ്വദേശിയായ വി. ദേവികയെയാണ് (22) രണ്ടാം തീയതി ജപ്പാനിലെ ഗിഫു സിറ്റിക്കു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കയതാണെന്നാണ് പ്രാഥമിക നിഗമം. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു.









+ There are no comments
Add yours