ഫീസില്ലാതെ 10 വർഷത്തെ ഇഖാമ
കുവൈറ്റ്: പൗരത്വം റദ്ദാക്കപ്പെട്ടവർക്കും ആശ്രിതർക്കും ഫീസില്ലാതെ 10 വർഷത്തെ ഇഖാമ
തങ്ങളുടെ യഥാർത്ഥ പൗരത്വത്തിലേക്ക് മടങ്ങിപ്പോയവർക്കും മറ്റ് രാജ്യങ്ങളുടെ പൗരത്വം നേടിയവർക്കും ഫീസില്ലാതെ 10 വർഷത്തെ റസിഡൻസ് വിസ അനുവദിക്കുമെന്ന് മന്ത്രല്യത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.കൃത്യമായ നിബന്ധനകൾക്ക് വിധേയമായി ഇവർക്ക് കുവൈറ്റിൽ താമസിക്കാനും ജോലി ചെയ്യാനും അനുമതിയുണ്ടാകും.എന്നാൽ ഒരു വിദേശിക്കും തുടർച്ചയായി 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയാൻ അനുവാദമില്ല. അതേസമയം, കുവൈറ്റ് വനിതകളുടെ മക്കൾ, വസ്തുവകകളുടെ ഉടമകൾ, സ്ഥിരമായ ഇഖാമയുള്ളവർ എന്നിവർക്ക് ഈ 6 മാസ പരിധി നിബന്ധനയിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.
2436191507523089876.jpg)









+ There are no comments
Add yours