അധ്യാപികയുടെ ചൂരൽകൊണ്ടുള്ള അടിയിൽ 9കാരിയുടെ കൈവിരൽ ഒടിഞ്ഞു

Estimated read time 1 min read

അധ്യാപികയുടെ ചൂരൽകൊണ്ടുള്ള അടിയിൽ 9കാരിയുടെ കൈവിരൽ ഒടിഞ്ഞു

ട്യൂഷൻ അധ്യാപികയുടെ ചൂരൽകൊണ്ടുള്ള അടിയിൽ 9 വയസുകാരിയുടെ കൈവിരൽ ഒടിഞ്ഞു. കാഞ്ഞങ്ങാട് ആണ് സംഭവം. യുപി സ്കൂളിലെ 4-ാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് അടികൊണ്ട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ട്യൂഷനുപോയി മടങ്ങിവന്ന കുട്ടിയുടെ വലതു പെരുവിരൽ ഒടിഞ്ഞിരിക്കുന്നതുകണ്ട് വീട്ടുകാർ ചോദിച്ചപ്പോൾ ടീച്ചർ അടിച്ചതാണെന്ന് പറഞ്ഞു. പൊലീസിലും ബാലവകാശ കമ്മീഷനിലും രക്ഷിതാക്കൾ പരാതി നൽകി.

+ There are no comments

Add yours