ബിജെപി   മെമ്പർഷിപ്പ് കാമ്പയിൻ മണ്ഡലം തല ഉത്ഘാടനം നിർവ്വഹിച്ചു* ‘

Estimated read time 1 min read



*ബിജെപി   മെമ്പർഷിപ്പ് കാമ്പയിൻ മണ്ഡലം തല ഉത്ഘാടനം നിർവ്വഹിച്ചു* ‘

ഇരിങ്ങാലക്കുട:  നരേന്ദ്രമോദിജി ഡൽഹിയിൽ മെമ്പർഷിപ്പ് എടുത്തതിന് ശേഷം ഇരിങ്ങാലക്കുട മണ്ഡലം തല മെമ്പർഷിപ്പ് കാമ്പയിൻ ഉത്ഘാടനം ചെയ്തു.
അടിയിന്തിരാവസ്ഥ കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന കെ സി വേണുമാസ്റ്റർക്കും 18 വയസ്സ് പൂർത്തിയാക്കിയ  നമിതയ്ക്കും നൽകിക്കൊണ്ട്  മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട   നിർവ്വഹിച്ചു. ഇരിങ്ങാലക്കുടയിൽ മെമ്പർഷിപിൽ പാർട്ടി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു മണ്ഡലം ജന; സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് എന്നിവർ സംസാരിച്ചു. ബി ജെ പി പഞ്ചായത്ത് ജന:സെക്രട്ടറി മുതൽ മുകളിലേക്കുള്ള നേതാക്കളും ജന: പ്രതിനിധികളും കാമ്പയിൻ്റെ ഭാഗമായി മെമ്പർഷിപ്പ് സ്വീകരിച്ചു.
3 മുതൽ 25 വരെ ഗൃഹ സമ്പർക്കത്തിലൂടെ വ്യാപകമായി മെമ്പർഷിപ്പ് പ്രവർത്തനം നടക്കും.

+ There are no comments

Add yours