ടൊവിനോ ചിത്രം ARMന്റെ ബജറ്റ് എത്രയാണെന്ന് അറിയാമോ?
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ ബജറ്റ് വിവരം പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ. 3ഡി, 2ഡി, പ്രൊമോഷൻ തുടങ്ങി ചിത്രത്തിന്റേതായ എല്ലാ ചിലവുകളും ചേർത്ത് 30 കോടിയാണ് ബജറ്റ് എന്നാണ് ടൊവിനോ പറയുന്നത്. ജിതിൻ്റെ കൃത്യമായ പ്ലാനാണ് ബജറ്റ് കുറച്ചതിന് പിന്നിലെന്നും താരം പറഞ്ഞു.


+ There are no comments
Add yours