പുതിയ സർവീസ് പ്രഖ്യാപിച്ച് ആകാശ എയർ
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ ആഗസ്റ്റ് 23 മുതൽ പുതിയ പ്രതിദിന സർവീസുമായി ഇന്ത്യൻ എയർലൈനായ ആകാശ എയർ. കുവൈത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നേരിട്ടുള്ള വിമാനങ്ങൾ വർധിപ്പിക്കാനാണ് ഡിജിസിഎ നിരന്തരം ശ്രമിക്കുന്നത്. ആകാശക്ക് അംഗീകാരം നൽകിയത് അതുപ്രകാരമാണെന്നും ഡിജിസിഎയിലെ ഫ്ളൈറ്റ് ഓപ്പറേഷൻസ് എയർ ട്രാൻസ്പോർട്ട് കൺട്രോളർ റാഇദ് അൽ താഹിർ അറിയിച്ചു.



+ There are no comments
Add yours