വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്ക് നാലിരട്ടി വരെ വർധിപ്പിച്ചു

Estimated read time 0 min read

കോഴിക്കോട് വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്ക് ഒറ്റയടിക്ക് നാലിരട്ടി വരെ വർധിപ്പിച്ചു


കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് നാലിരട്ടി വരെ വർധിപ്പിച്ചു. ഒറ്റയടിക്ക് കൂട്ടിയ വാഹന പാർക്കിങ് നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഏഴ് സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി വർധിപ്പിച്ചു. 7 സീറ്റിന് മുകളിലുള്ള എസ് യുവി കാറുകൾക്കും മിനി ബസുകൾക്കും ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപയിൽ നിന്ന് 80 രൂപ വരെയാക്കി ഉയർത്തി. അരമണിക്കൂർ കഴിഞ്ഞാൽ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെ വർധിക്കും

+ There are no comments

Add yours