കാലിക്കറ്റ് സർവകലാശാലയിൽ പുലർച്ചെ വൻ വിദ്യാർഥി സംഘർഷം

Estimated read time 1 min read

കാലിക്കറ്റ് സർവകലാശാലയിൽ SFI-MSF സംഘർഷം

കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥി സംഘർഷം. SFI-MSF പ്രവർത്തകർ തമ്മിലാണ് പുലർച്ചെ സംഘർഷമുണ്ടായത്. ഇന്ന് പ്രതിപക്ഷ നേതാവ് VD സതീശൻ സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘർഷമുണ്ടായത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്ത് നിന്നും മാറ്റി. ഇരുവിഭാഗങ്ങളും വടികൾ അടക്കമുള്ള ആയുധങ്ങളുമായി പ്രകടനം നടത്തി. 7 വർഷത്തിന് ശേഷമാണ് സർവകലാശാല യൂണിയൻ UDSF പിടിച്ചെടുക്കുന്നത്.

+ There are no comments

Add yours