*ലോട്ടറി മേഖല* *സംരക്ഷിക്കപ്പെടണം* : *ഉല്ലാസ് കളക്കാട്ട്*

Estimated read time 1 min read

*ലോട്ടറി മേഖല* *സംരക്ഷിക്കപ്പെടണം* : *ഉല്ലാസ് കളക്കാട്ട്*
*================*
*ഇരിങ്ങാലക്കുട* : ജീവിതത്തിൽ നിരാലംബരായവരും ഭിന്നശേഷിക്കാരും തൊഴിൽരഹിതരും അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ വരെയും ലോട്ടറി മേഖലയിൽ കടന്നുവന്ന് വിൽപ്പനക്കാരായി മാറി നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് പങ്കാളികളായി മാറുന്നുവെന്നും. ഈ മേഖലയിൽ പുതിയ ദുഷ്പ്രവണതകളായ എഴുത്തു ലോട്ടറി. അമിതമായ സെറ്റ് ലോട്ടറി. ഓൺലൈൻ ലോട്ടറി. മുഖവില കുറച്ചു കൊണ്ടുള്ള വിൽപ്പന എന്നിവ തടയുന്നതിനും അംഗീകാരമുള്ള തൊഴിലാളിക്ക് മാത്രമേ വിൽപ്പന നടത്തുവാൻ പാടുള്ളൂ നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിലാളികൾ തന്നെ മുന്നോട്ട് വരണമെന്നും ലോട്ടറി മേഖലയെ സംരക്ഷിക്കാനുള്ള നിയമനിർമ്മാണങ്ങളിൽ സർക്കാർ അന്തിമഘട്ടത്തിലാണെന്നും ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് യൂണിയൻ ( സിഐടിയു  ) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം അയ്യങ്കാവ് മൈതാനത്തിനു സമീപമുള്ള പ്രിയ ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് പറഞ്ഞു. ഏരിയ പ്രസിഡന്റ് വി എ അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എംകെ ബാലകൃഷ്ണൻ. ജില്ലാ കമ്മിറ്റിയംഗം വിനോദ് വി. സി ഡി സിജിത്ത്. എന്നിവർ സംസാരിച്ചു. മുതിർന്ന  തൊഴിലാളികളെസമ്മേളനത്തിൽ വച്ച് ആദരിച്ചു.
            ഭാരവാഹികളായി വി എ അനീഷ് പ്രസിഡണ്ട്. ടി പി ഉദയൻ. വസന്തി കുട്ടപ്പൻ. (   വൈസ് പ്രസിഡന്റ്  ) സതീശൻ പുല്ലൂർ. പി വി തജീഷ് ( ജോ : സെക്രട്ടറി ) എസ് കെ ഉണ്ണികൃഷ്ണൻ( ട്രഷറർ ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

            *സതീശൻ പുല്ലൂർ*
            *പ്രസ് ക്ലബ്*
            *ഇരിങ്ങാലക്കുട*

+ There are no comments

Add yours