പുലിക്കളിയിൽ സർക്കാരിനോട് അഭിപ്രായം തേടി തൃശ്ശൂർ മേയർ
വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഇത്തവണ പുലിക്കളി നടത്തരുതെന്ന് തീരുമാനിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി തൃശൂർ മേയർ. ഓണം വാരാഘോഷം വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ്, നാലാം ഓണനാളിലെ പുലിക്കളി ഒഴിവാക്കണമെന്ന തീരുമാനം കോർപ്പറേഷൻ എടുത്തത്. പുലിക്കളി സംഘങ്ങൾ തയ്യാറാക്കിയ ഒരുക്കങ്ങൾ ഇപ്പോൾ പാതിവഴിയിലാണെന്നും പുലിക്കളി നടത്തണമെന്നും മേയറോട് ആവശ്യപ്പെട്ടിരുന്നു.
പുലിക്കളിയിൽ അഭിപ്രായം തേടി തൃശ്ശൂർ മേയർ

+ There are no comments
Add yours