പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ അടിച്ചു വീഴ്ത്തിയ യുവാവ് അറസ്റ്റിൽ

Estimated read time 0 min read

പത്തനംതിട്ട മലയാലപ്പുഴയിൽ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മർദ്ദിച്ചതായി പരാതി. കോഴിക്കുന്നത്ത് കെഎച്ച്എം എൽപിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതിക്കാരി.

സംഭവത്തിൽ പ്രദേശവാസിയായ വിഷ്ണു‌ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിൽ പിടിഎ യോഗത്തിനിടെ അസഭ്യവർഷവുമായി യുവാവ് കടന്നു വരികയായിരുന്നു. പിടിഎ യോഗം നടക്കുകയാണെന്നും നിങ്ങൾ പോകണമെന്നും പ്രധാനാധ്യാപിക പറഞ്ഞു. നിർബന്ധപൂർവം ക്ലാസ് മുറിയിൽ കയറിയ യുവാവ് പ്രധാനാധ്യാപികയെ അടിച്ചു വീഴ്ത്തിയെന്ന് പരാതിയിൽ പറയുന്നു.

+ There are no comments

Add yours