സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.
ഇരിങ്ങാലക്കുട:പാർട്ടി ഇരിങ്ങാലക്കുട മണ്ഡലം ഓഫീസിന് മുൻപിൽ പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ദേശീയ പതാക ഉയർത്തി.
പാർട്ടി നേതാക്കളായ ഷൈജു കുറ്റിക്കാട്ട്, രമേഷ് അയ്യർ, ലീന ഗിരീഷ്, സിന്ധു സതീഷ്, രഞ്ചിത്ത് മേനോൻ,രാഖി മാരാത്ത്, രാധേഷ് മേനോൻ, സുനിൽകുമാർ,മോഹനൻ, സുധ വിമലൻ, ധനേഷ് എൻ കെ എന്നിവർ നേതൃത്വം നൽകി.പാർട്ടി പഞ്ചായത്ത് ഓഫീസുകൾക്ക് മുൻപിലും വാർഡ് ജംഗ്ഷനുകളിലും ഹർ ഘർ തിരംഗ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം പ്രവർത്തകരുടെയും അനുഭാവികളുടേയും വീടുകളിലും ദേശീയ പതാക ഉയർത്തി.
പാർട്ടി പഞ്ചായത്ത്, ഏരിയകളിൽ വി സി രമേഷ്, സത്യദേവ് ടി ഡി, രമേഷ് അയ്യർ, ലിഷോൺ ജോസ്, രാമചന്ദ്രൻ കോവിൽ പറമ്പിൽ, അജയൻ തറയിൽ, ജോജൻ കൊല്ലാട്ടിൽ, വാണി കുമാർ കോപ്പുള്ളിപ്പറമ്പിൽ, സുചി നീരോലി, രാജൻ കുഴുപ്പുള്ളി എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി പഞ്ചായത്ത് ഏരിയ ഓഫീസുകൾക്ക് മുൻപിലും വാർഡ് നേതാക്കൾ ജനപ്രതിനിധികൾ എന്നിവർ അതാതിടങ്ങളിലും നേതൃത്വം നൽകി.


+ There are no comments
Add yours