ആഗസ്റ്റ് 15 ന് കുരിയച്ചിറയിൽ സ്പെഷൽ കർഷക ചന്ത

Estimated read time 1 min read



*ആഗസ്റ്റ് 15 ന് കുരിയച്ചിറയിൽ സ്പെഷൽ കർഷക ചന്ത നടക്കുന്നു*

കുരിയച്ചിറ അറവുശാല വഴിയിൽ ഞായറാഴ്ച്ചകളിൽ കാലത്ത് നടന്നുവരുന്ന ചുറ്റുവട്ടം നാട്ടുചന്തയുടെയും ഗ്രീൻ കുരിയച്ചിറ യുടെയും നേതൃത്വത്തിൽ  *കർഷകരുടെ സ്റ്റോർ* ആരംഭിക്കുന്നു.

എല്ലാ ദിവസവും കാലത്ത്  8 മുതൽ 12 വരെ നാട്ടു ചന്ത ഉത്പന്നങ്ങൾ ലഭ്യമാക്കും വിധമാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ഉദ്ഘാടനം സിനിമാ താരം സുനിൽ സുഖദ നിർവഹിക്കും. ഇതിനോടൊപ്പം
*സ്പെഷൽ നാട്ടു ചന്ത* ആഗസ്റ്റ് 15 ന് കാലത്ത് 8 മുതൽ 12 വരെ ഉണ്ടായിരിക്കും.

കർഷകർക്കും ചെറുകിട സംരംഭകർക്കും സൗജന്യമായി സ്റ്റാളുകൾ ലഭിക്കുന്നതാണ്.

കൂടുതൽ അറിയാൻ ചുറ്റുവട്ട നാട്ടു ചന്ത കോർഡിനേറ്റർ –
പ്രിൻസൻ അവിണിശ്ശേരി
9400 190 421

+ There are no comments

Add yours