കവി സച്ചിദാനന്ദന് ആദരമായി ’സച്ചിദാനന്ദം കാവ്യോൽസവം’ സെപ്തംബർ 6,7,8 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ;201 അംഗ സംഘാടകസമിതി രൂപീകരിച്ചു.


ഇരിങ്ങാലക്കുട : എഴുത്ത് ജീവിതത്തിനും ബൗദ്ധിക ജീവിതത്തിനും തുടക്കമിട്ട പട്ടണത്തിന്റെയും കലാലയത്തിന്റെയും നേതൃത്വത്തിൽ ഭാഷയുടെ അതിരുകൾ ലംഘിച്ച എഴുത്തുകാരനും കവിയും നാടകകൃത്തും സംഘാടകനുമായ സച്ചിദാനന്ദന് ആദരമായി സെപ്തംബർ 6, 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ‘സച്ചിദാനന്ദം കാവ്യോൽസവ’ത്തിന് വേദിയൊരുങ്ങുന്നു. സെപ്തംബർ 6 ന് പുസ്തക പ്രദർശനം, 7ന് സച്ചിദാനന്ദന്റെ രചനകളെ ആസ്പദമാക്കിയുള്ള പഠനങ്ങളുടെ അവതരണം, 8 ന് കാവ്യോൽസവം അടക്കമുള്ള പരിപാടികൾ, ദക്ഷിണേന്ത്യയിലെ മികച്ച അമ്പതോളം എഴുത്തുകാരുടെ സംഗമത്തിനും സാക്ഷിയാകും . ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട പൗരാവലി, പട്ടണത്തിലെ സാംസ്കാരിക സംഘടനകൾ , കാവ്യശിഖ എന്നിവയുടെ കൂട്ടായ്മയാണ് സംഘാടനം നിർവഹിക്കുന്നത്. ഇത് സംബന്ധിച്ച് ക്രൈസ്റ്റ് കോളേജിൽ ചേർന്ന സ്വാഗത സംഘം രൂപീകരണയോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കവി സി രാവുണ്ണി ആമുഖ പ്രഭാഷണം നടത്തി.പ്രൊഫ സാവിത്രി ലക്ഷ്മണൻ, ഡോ മാത്യു പോൾ ഊക്കൻ, വർഗ്ഗീസ് ആൻ്റണി, ഫാ ടിജി, പി കെ ഭരതൻ മാസ്റ്റർ, ബാലകൃഷ്ണൻ അഞ്ചത്ത്, ഖാദർ പട്ടേപ്പാടം,പ്രൊഫ ജെൻസി , റെജില ഷെറിൻ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ചെയർപേഴ്സനും സി രാവുണ്ണി ജനറൽ കൺവീനറും
കെ.എച്ച്.ഷെറിൻ അഹമ്മദ് ട്രഷററുമായി 201 അംഗ സംഘാടകസമിതി രൂപീകരിച്ചു. *സതീശൻ പുല്ലൂർ* *പ്രസ് ക്ലബ്ബ്* *ഇരിങ്ങാലക്കുട*

+ There are no comments

Add yours