കനകസിംഹാസനത്തില്‍ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുത്’; എന്‍എസ്എസ്സിനെതിരെ ഗണേഷ്കുമാര്‍…

Estimated read time 1 min read

കനകസിംഹാസനത്തില്‍ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുത്’; എന്‍എസ്എസ്സിനെതിരെ ഗണേഷ്കുമാര്‍

എൻഎസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.ബി.ഗണേഷ് കുമാർ. സംഘടനയിൽ കൊടിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു കുടുംബത്തിലെ 43 പേർക്ക് എൻഎസ്എസ് സ്ഥാപനങ്ങളിൽ ജോലി നൽകിയത് ഇതിന് തെളിവാണെന്ന് ഗണേഷ്കുമാര്‍ പറഞ്ഞു. 

ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും സംഘടനയുടെ സമദൂര സിദ്ധാന്തത്തെയും ചോദ്യം ചെയ്തതാണ് തന്നെ നേതൃത്വത്തിൽനിന്ന് പുറത്താക്കാൻ കാരണം. കനകസിംഹാസനത്തിൽ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുതെന്നും ഗണേഷ്കുമാര്‍ വിമര്‍ശിച്ചു.  
നായർ സംരക്ഷണ സമിതി തയാറാക്കിയ എൻഎസ്എസ് നേതൃത്വത്തിനെതിരായ ‘ദേവതാരുവിലെ ഇത്തിൾകണ്ണികൾ’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കെ.ബി.ഗണേഷ്കുമാര്‍. 

+ There are no comments

Add yours