പണം അത്യാവശ്യമായി വന്നാൽ പോയി ചാടി വീഴരുത്! വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്…

Estimated read time 1 min read

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്എംഎസ്, വ്യാജ വെബ്സൈറ്റുകൾ എന്നിവ വഴിയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. ലോൺ ആപ്പുകളുടെ വ്യാജപരസ്യങ്ങൾ കണ്ട് സമീപിക്കുന്ന പൊതുജനങ്ങളെ അംഗീകൃത ആപ്പുകൾ പോലെ തോന്നിക്കുന്ന വ്യാജ എപികെ (APK) ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്.

ഇത്തരത്തിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയം തന്നെ ഫോണിലെ കോൺടാക്റ്റ് വിവരങ്ങൾ, എസ്എംഎസ്, കോൾ ഡീറ്റെയ്ൽസ്, ക്യാമറ, മൈക്രോഫോൺ,ലൊക്കേഷൻ,സ്റ്റോറേജ്തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അനുമതി തട്ടിപ്പുകാർ നേടിയെടുക്കുന്നു. തുടർന്ന്, വ്യക്തിഗത വിവരങ്ങളടങ്ങിയ ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ജോലിസംബന്ധമായ വിവരങ്ങളടങ്ങിയ രേഖകൾ എന്നിവ ആപ്പ് വഴി അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ രേഖകൾ കൈവശപ്പെടുത്തിയാൽ ലോൺ അപ്രൂവ്ഡ് എന്ന വ്യാജസന്ദേശം പ്രദർശിപ്പിക്കുകയും വിശ്വാസം നേടിയെടുക്കാനായി ചെറിയ തുക അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യുന്നു.

+ There are no comments

Add yours