ലോകകപ്പ് ഫൈനൽ ആവേശം ; സർക്കാറിന് മടി; സ്വന്തം നിലക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് വിവിധ സ്കൂളുകൾ
കൊച്ചി : ഫുട്ബോൾ ലോകകപ്പ് ഫൈനലിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് ലോകം കാത്തിരിക്കുന്ന ഫൈനൽ മത്സരം നടക്കുക. മത്സരം പുലർച്ചെ വരെ നീളുന്നതിനാൽ ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾ ക്ഷീണിതരായി സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം.
വിദ്യാർത്ഥികളുടെ കായിക ആവേശത്തെ പ്രോത്സാഹിപ്പിക്കുകയും അവരുടെ മാനസിക – ശാരീരിക ക്ഷേമം പരിഗണിക്കുകയും ചെയ്താണ് അവധി പ്രഖ്യാപിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പതിവ് പോലെ തുടരും. ഈ തീരുമാനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തു. ഫുട്ബോൾ ആരാധകരായ കുട്ടികൾക്ക് മത്സരവും അവധിയും ഒരുപോലെ ആഘോഷമാക്കാനുള്ള അവസരമായാണ് ഇത് മാറിയത്.








+ There are no comments
Add yours