ശക്തമായ മഴ 5 ജില്ലകൾക്ക് അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട് സ്കൂളുകൾക്ക് മാത്രമാണ് അവധി. കാസർകോട്, തൃശ്ശൂർ, വയനാട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല





+ There are no comments
Add yours