മരുമകൻ ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ചു കൊലപ്പെടുത്തി
പത്തനംതിട്ട വെച്ചൂച്ചിറയിൽ ഞെട്ടിക്കുന്ന സംഭവം. 54കാരിയായ ഉഷാമണിയെ മരുമകൻ സുനിൽ തൂമ്പ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. വീടിന് മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്. സംഭവശേഷം സുനിൽ അവിടെത്തന്നെ നിലയുറപ്പിച്ചു. പൊലീസെത്തിയപ്പോൾ താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചു. വീട്ടുവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വെച്ചൂച്ചിറ പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്തു




+ There are no comments
Add yours