ഹോളി ഗ്രേസ് ബി സ്കൂളിൽ ദീക്ഷാരമ്പ്- 25.

Estimated read time 1 min read

മാളയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഹോളി ഗ്രേസ് ബി സ്കൂളിൽ 2025 – 27 ബാച്ചിന്റെ ഉദ്ഘാടനം ദീക്ഷാരമ്പ് 2025, കേരളത്തിലെ പ്രമുഖ വ്യവസായി “ഡെന്റ് കെയർ” എന്ന വ്യവസായ സ്ഥാപനത്തിന്റെ സ്ഥാപകനും, മാനേജിംഗ് ഡയറക്ടറു മായ ശ്രീ ജോൺ കുര്യാക്കോസ് നിർവഹിച്ചു. വലിയ സ്വപ്നങ്ങളും, നിശ്ചയദാർഢ്യവും, നന്മനിറഞ്ഞ ജീവിതം നൽകുന്ന ദൈവാനുഗ്രഹങ്ങളും ഏതു പരിശ്രമങ്ങളെയും വിജയപഥത്തിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ , എം ബി എ ചെയർമാൻ വക്കച്ചൻ താക്കോൽക്കാരൻ, ഫിനാൻസ് ഡയറക്ടർ സി വി ജോസ്, ഡയറക്ടർ ജോളി വടക്കൻ, കോളേജ് ഡീൻ നിർമ്മൽ എബ്രഹാം, അസിസ്റ്റന്റ് പ്രൊഫസർ സന്ധ്യ എന്നിവർ സംസാരിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 80 വിദ്യാർത്ഥികൾ അവരുടെ എം ബി എ പഠനം ആരംഭിച്ചു. എം ബി എ കോളേജ് ഡയറക്ടർ ഡോക്ടർ ജിയോ ബേബി സ്വാഗതവും, അസിസ്റ്റന്റ് പ്രൊഫസർ നയന നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് പ്രശസ്ത മനശാസ്ത്ര വിദഗ്ധനും, യൂത്ത് കൗൺസിലറുമായ ഫാദർ ടോബി ജോസഫ് എസ് ജെ പുതിയ തലമുറയെ വളർത്തുന്ന മാതാപിതാക്കളുടെ വെല്ലുവിളികളെ കുറിച്ച് കുട്ടികൾക്കും, മാതാപിതാക്കൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

+ There are no comments

Add yours