കാക്കക്കൂട്ടിൽ നിന്ന് നഷ്ടപ്പെട്ട സ്വർണവള തിരിച്ചുകിട്ടി…3 വർഷം കഴിഞ്ഞ്

Estimated read time 0 min read

3 വർഷം കഴിഞ്ഞ് കാക്കക്കൂട്ടിൽ നിന്ന് നഷ്ടപ്പെട്ട സ്വർണവള തിരിച്ചുകിട്ടി

തൃക്കലങ്ങോട് രുക്‌മിണിയുടെ 3 വർഷം മുൻപ് നഷ്ടപ്പെട്ട ഒന്നരപ്പവൻ സ്വർണവള തിരിച്ചുകിട്ടി. വീട്ടുമുറ്റത്ത് ജോലി ചെയ്യുമ്പോൾ ഊരിവെച്ച വള കാണാതായിരുന്നു. മാവിൻചുവട്ടിൽ വീണ കാക്കക്കൂട്ടിൽനിന്ന് അൻവർസാദത്തിന്റെ മകൾ ഫാത്തിമ ഹുദ സ്വർണം കണ്ടെത്തി. വായനശാലയിൽ ഏൽപ്പിച്ച സ്വർണം പരസ്യത്തിലൂടെ ഉടമസ്ഥരെത്തി. അൻവർ സാദത്ത് വായനശാലാപ്രവർത്തകരുടെ സാന്നിധ്യത്തിൽ സ്വർണം രുക്‌മിണിയെ തിരിച്ചേൽപ്പിച്ചു.

+ There are no comments

Add yours