കെ ജി ശിവാനന്ദൻ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ
കെ ജി ശിവാനന്ദനെ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ശിവാനന്ദൻ്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് ശിവാനന്ദൻ. നിലവിൽ AITUC സംസ്ഥാന സെക്രട്ടറിമാരിലൊരാളാണ്.



+ There are no comments
Add yours